Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bishop Pallikapparampil

മാർ പള്ളിക്കാപ്പറന്പിൽ ആധ്യാത്മികതയുടെ പ്രഭവ സ്രോതസ്: മാർ തട്ടിൽ

പാ​ലാ: ആ​ഴ​മാ​യ ആ​ധ്യാ​ത്മി​ക​ത​യു​ടെ പ്ര​ഭ​വ സ്രോ​ത​സാ​ണ് മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​മ്പി​ലെ​ന്ന് സീ​റോ​മ​ല​ബാ​ര്‍സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍.

മാ​ര്‍ ജോ​സ​ഫ് പ​ള​ളി​ക്കാ​പ്പ​റ​മ്പി​ലി​ന്‍റെ 100-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ലാ ബി​ഷ​പ്‌​സ് ഹൗ​സി​ല്‍ ചേ​ര്‍ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍. സ​ഭ​യെ എ​ക്കാ​ല​ത്തും വ​ഴി​കാ​ട്ടി​യ ന​ക്ഷ​ത്ര​മാ​യി​രു​ന്നു മാ​ര്‍ പ​ള്ളി​ക്കാ​പ്പ​റ​മ്പി​ല്‍. ആ ​ന​ക്ഷ​ത്ര ശോ​ഭ​യി​ലൂ​ടെ​യാ​ണ് സ​ഭ സ​ഞ്ച​രി​ക്കു​ന്ന​ത്.

ക​ര്‍ദി​നാ​ള്‍ ഡോ. ​ഓ​സ്വാ​ള്‍ഡ് ഗ്രേ​ഷ്യ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ര്‍ പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ ശ​രി​യാ​യ പാ​ത കാ​ണി​ച്ചു ന​ല്‍കി​യ ആ​ത്മീ​യ നേ​താ​വാ​ണെ​ന്നു ക​ര്‍ദി​നാ​ള്‍ ഓ​സ്‌​വാ​ഡ് ഗ്രേ​ഷ്യ​സ് പ​റ​ഞ്ഞു.

ആ​ഗോ​ള​സ​ഭ​യ്ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ​യി​ല്‍ നി​ന്നും ഒ​ട്ട​ന​വ​ധി വൈ​ദി​ക​രെ​യും സ​ന്യ​സ്തരെ​യും പ്ര​ദാ​നം ചെ​യ്തു​വെ​ന്നും ക​ര്‍ദി​നാ​ള്‍ ഡോ. ​ഓ​സ്വാ​ള്‍ഡ് ഗ്രേ​ഷ്യ​സ് പ​റ​ഞ്ഞു.

മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലും ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി​യും ചേ​ര്‍ന്ന് മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​മ്പി​ലി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ആ​ര്‍ച്ച് ബി​ഷ​പ് തോ​മ​സ് മേ​നാം​പ​റ​മ്പി​ല്‍, മാ​ര്‍ ഔ​ഗി​ന്‍ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന്‍റെ സ​ന്ദേ​ശം ച​ട​ങ്ങി​ൽ വാ​യി​ച്ചു.

ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​മ്പി​ല്‍ കേ​ക്ക് മു​റി​ച്ചു. ദൈ​വം ന​ല്‍കി അ​വ​ര്‍ണ​നീ​യ​മാ​യ ദാ​ന​മാ​ണ് ത​ന്റെ ജീ​വി​ത​മെ​ന്നും ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യ​ത്തി​നും എ​ല്ലാ​വ​ര്‍ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും മാ​ര്‍ പ​ള്ളി​ക്കാ​പ്പ​റ​മ്പി​ല്‍ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

വി​വി​ധ രൂ​പ​ത​ക​ളി​ല്‍ നി​ന്നു​ള്ള ആ​ര്‍ച്ച് ബി​ഷ​പു​മാ​ര്‍, ബി​ഷ​പ്പു​മാ​ര്‍, വൈ​ദി​ക​ര്‍, ജോ​സ് കെ. ​മാ​ണി എം​പി, ഫ്രാ​ന്‍സീ​സ് ജോ​ര്‍ജ് എം​പി, മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു തു​ട​ങ്ങിയവ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up